ശ്രീനഗര്‍ ജൂലൈ 29: കാശ്മീറിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-ജമ്മു നാഷ്ണല്‍ ഹൈവേ (434 കിമീ) ഉരുള്‍പൊട്ടല്‍ മൂലം തിങ്കളാഴ്ച അടച്ചു. ട്രാഫിക് പോലീസ് അറിയിച്ചു. രാത്രിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്.
പ്രധാന ഹൈവേ ഞായറാഴ്ച അടച്ചിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസത്തേക്ക് ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. സോജിലാ പാസ്സിലൂടെ ഇരുവഴികളിലെയും വാഹനങ്ങള്‍ അകപ്പെട്ടു.
ട്രാഫിക് പോലീസ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഗതാഗതം പുനരാരംഭിക്കൂള്ളൂ. സോജിലയില്‍ അനുവദിച്ച ഭൂഗര്‍ഭപാത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് അടച്ചു.