പൂര്‍ണ്ണ ബഹുമതികളോടെ ജയ്പാല്‍ റെഡ്ഡിയുടെ സംസ്ക്കാരം ഇന്ന്

ഹൈദരാബാദ് ജൂലൈ 29: കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് ജയ്പാല്‍ റെഡ്ഡി ഞായറാഴ്ച അന്തരിച്ചു. പൂര്‍ണ്ണ ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്ക്കാരം തിങ്കളാഴ്ച നടക്കും. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഞായറാഴ്ച പറഞ്ഞു. ചീഫ് സെക്രട്ടറി എസ്കെ ജോഷി യോട് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്യാന്‍ റാവു നിര്‍ദ്ദേശിച്ചു.

ജയ്പാല്‍ റെഡ്ഡി (77) ഞായറാഴ്ച രാവിലെ 1.30 മണിക്കാണ് അന്തരിച്ചത്. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കാണാനായി ഗാന്ധിഭവനില്‍ പൊതുദര്‍ശനത്തിന് വെയ്ക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് ഉത്തം കുമാര്‍ പറഞ്ഞു.

ലോക്സഭയില്‍ 5 തവണയും രാജ്യസഭയില്‍ 2 തവണയും നിയമസഭയില്‍ 4 തവണയും അംഗമായിരുന്നു.

പ്രസിഡന്‍റ് രാമനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ് നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആന്ധ്രാപ്രദേശ്-തെലങ്കാന ഗവര്‍ണര്‍മാര്‍, യുപിഎ അധ്യക്ഷ സോണിയഗാന്ധി, എഐസിസി പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →