ശ്രീനഗര്‍ ജൂലൈ 27: കാശ്മീര്‍ ജില്ലയായ ഷോപ്പിയാനയില്‍ സുരക്ഷാസൈനികരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഔദ്യോഗിക വൃത്തങ്ങള്‍ ശനിയാഴ്ച അറിയിച്ചു. സ്ഥലത്തെ സ്ഥിതി ഗതികള്‍ കണക്കിലെടുത്ത് ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സിആര്‍പിഎഫും കാശ്മീര്‍ പോലീസും മറ്റും ബോണ്‍ബസാറില്‍ വെള്ളിയാഴ്ച രാത്രിയില്‍ എത്തിയിരുന്നു. എല്ലാ വീടുകളും പരിശോധിച്ചു. പുറത്തേക്കുള്ള വഴികളൊക്കെ അടച്ചു.
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്ഥലത്ത് കൂടുതല്‍ സേനയെയും പോലീസിനെയും വിന്യസിക്കും.