ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചു

ന്യൂഡല്‍ഹി ജൂലൈ 27: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 12% നിന്നും 5% ആക്കി കുറയ്ക്കാന്‍ ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി സമിതിയുടെ യോഗത്തില്‍ തീരുമാനമായി. 36-ാമത് ജിഎസ്ടി യോഗം ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍റെ സാന്നിദ്ധത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്നു.

എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും ജിഎസ്ടി 12% നിന്നും 5% ആയി കുറയ്ക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

ചാര്‍ജ്ജറിനും ചാര്‍ജ്ജര്‍ സ്റ്റേഷനും 18% നിന്നും 5% ആയി കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

ആഗസ്റ്റ് 1 മുതല്‍ നിയമെ പ്രാബല്യത്തില്‍ വരും. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാതാക്കളും നിയമത്തെ സ്വീകരിക്കുന്നതായി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →