യുപി ഗവര്‍ണറായി ആനന്ദിബെന്‍ പട്ടേല്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ലഖ്നൗ ജൂലൈ 27: ഉത്തര്‍പ്രദേശിന്‍റെ 25-ാമത് ഗവര്‍ണറായി ജൂലൈ 29ന് ആനന്ദിബെന്‍ പട്ടേല്‍ സ്ഥാനമേല്‍ക്കും. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ മധ്യപ്രദേശില്‍ നിന്നാണ് സ്ഥലം മാറുന്നത്. ഔദ്യോഗിക വൃത്തങ്ങള്‍ ശനിയാഴ്ച പറഞ്ഞു.

രാജ്ഭവനില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പുതിയ ഗവര്‍ണര്‍ രാവിലെ 9.30 മണിക്ക് വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റും ചേര്‍ന്ന് സ്വീകരിക്കും. അന്ന് തന്നെ, പുറത്തുപോകുന്ന ഗവര്‍ണര്‍ രാംനായികിന് മുഖ്യമന്ത്രി യാത്രയയപ്പ് ചടങ്ങ് നല്‍കും.

ഉത്തര്‍പ്രദേശ് ഗവര്‍ണറാകുന്ന ആദ്യ വനിതയാണ് ആനന്ദിബെന്‍ പട്ടേല്‍. 2018 ജനുവരിയിലാണ് ആനന്ദിബെന്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ആകുന്നത്. പ്രധാനമന്ത്രിയായതിന് ശേഷം മോദി അധികാരം ഒഴിഞ്ഞതിന് ശേഷമാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി ആനന്ദിബെന്‍ സ്ഥാനമേറ്റത്. 2016 ആഗസ്റ്റില്‍ സ്ഥാനം രാജിവെച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →