പല്‍ഗാര്‍ ജൂലൈ 25: മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍, റിക്ടര്‍ സ്കെയിലില്‍ മൂന്ന് വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം ഉണ്ടായതെന്ന് ജില്ലാ ഭരണാധികാരികള്‍ പറഞ്ഞു.
ഭൂചലനത്തില്‍ ആരെയും കാണാതാകുകയോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്ന് ജില്ലാ വരണാധികാരി ഡോ കൈലാസ് ഷിണ്ഡെ മാധ്യമങ്ങോട് പറഞ്ഞു. 1.00-1.05 മണിക്ക് ഇടയ്ക്കാണ് ഭൂചലനം ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
പുലര്‍ച്ചെ രണ്ട് ഭൂചലനം ഉണ്ടായെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.8 രേഖപ്പെടുത്തി ആദ്യത്തെതും 3.6 രേഖപ്പെടുത്തി രണ്ടാമത്തെതും എന്നാണ് ഐഎംഡിയുടെ നിരീക്ഷണം.
ബുധനാഴ്ച 2.8 രേഖപ്പെടുത്തിയ ഭൂചലനത്തിനും ജില്ല സാക്ഷിയായി.