ന്യൂഡല്‍ഹി ജൂലൈ 25: രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യാഴാഴ്ച ലോക്സഭയില്‍ പറഞ്ഞു. വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതിനെ സംബന്ധിച്ച, ത്രിണമൂല്‍ കോണ്‍ഗ്രസ്സ് അംഗം സുഗത റോയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആറ് വിമാനത്താവളങ്ങള്‍ സര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കുകയാണ്, അതില്‍ മൂന്നെണ്ണവുമായി ഞങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്ത വിമാനത്താവളം സ്വകാര്യവത്കരിക്കുന്നുണ്ടോയെന്ന എഐടിസി അംഗത്തിന്‍റെ ചോദ്യത്തിന് യോഗ്യത അടിസ്ഥാനത്തിലാണ് നടപടിയെന്നും കൊല്‍ക്കത്ത വിമാനത്താവളം സ്വകാര്യവത്ക്കരിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും പുരി പ്രതികരിച്ചു. ലേലം ക്ഷണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേലം വിളക്കുന്നവരുടെ പേര് പ്രതിപക്ഷം അന്വേഷിച്ചപ്പോള്‍, മൂന്ന് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് നല്‍കിയെന്നും മന്ത്രി പറഞ്ഞു.