ന്യൂഡല്‍ഹി ജൂലൈ 24: തുടര്‍ച്ചയായി രണ്ടാം ദിവസവും ലോക്സഭയില്‍ പ്രശ്നം ഉയര്‍ത്തി കോണ്‍ഗ്രസ്സ് അംഗങ്ങള്‍. കാശ്മീര്‍ പ്രശ്നത്തില്‍ യുഎസ് ഡൊണാള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥത വാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, സഭയില്‍ നേരിട്ടെത്തി കാര്യം വ്യക്തമാക്കണമെന്ന് ഊന്നിപ്പറഞ്ഞ് കോണ്‍ഗ്രസ്സ് നേതാക്കള്‍.
അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മോദി നേരിട്ടെത്തി പ്രതികരിക്കണമെന്ന കോണ്‍ഗ്രസ്സ് നേതാവ് അധിര്‍ രഞ്ചന്‍ ചൗധരിയുടെ ആവശ്യത്തെ സ്പീക്കര്‍ ഓം ബിര്‍ള നിരസിച്ചതിനെ തുടര്‍ന്ന് സഭയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ചൊവ്വാഴ്ച ഇതിനെതിരെ പ്രതികരിച്ചുവെന്നും ഇതോടെ പ്രശ്നം അവസാനിച്ചെന്നും ബിര്‍ള വ്യക്തമാക്കി. ‘ഞാന്‍ എന്‍റെ വിധി പറയുകയും ചെയ്തു’വെന്ന് ബിര്‍ള കൂട്ടിച്ചേര്‍ത്തു.
ജയശങ്കര്‍ സംശയങ്ങളോടെല്ലാം പ്രതികരിച്ചതാണെന്നും പ്രതിപക്ഷഅംഗങ്ങള്‍ വീണ്ടും ഈ പ്രശ്നം ഉയര്‍ത്തുന്നതെന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലായെന്നും കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പ്രതികരിച്ചു.
അക്കാലത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്ഥാന്‍ നേതാവ് ഭൂട്ടോയും ബന്ധപ്പെട്ട, 1972ലെ ഷിംല കരാറിലൂടെ ഇന്ത്യയെയും പാകിസ്ഥാനെയും സംബന്ധിക്കുന്ന വിഷയങ്ങള്‍ നയതന്ത്രപരമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അധിര്‍ ചൗധരി വ്യക്തമാക്കി.
കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും മധ്യസ്ഥ വഹിക്കാന്‍ ട്രംപിനോട് മോദി ആവശ്യപ്പെട്ടെന്ന ട്രംപിന്‍റെ പ്രസ്താവന ഇരു സഭകളെയും ചൊവ്വാഴ്ച ഇളക്കി.
എന്നാല്‍ മോദി അങ്ങനെയൊരു ആവശ്യം ട്രംപിനോട് ഉന്നയിച്ചില്ലെന്ന് ജയശങ്കര്‍ പറഞ്ഞു.