ബെംഗളൂരു ജൂലൈ 22: ജൂലൈ 20 ന് 5 മണിക്ക് മുന്‍പ് തന്നെ വോട്ടെടുപ്പ് നടത്താന്‍ കുമാരസ്വാമി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ശങ്കറിന്‍റെയും നാഗേഷിന്‍റെയും ആവശ്യം. അനുകൂല വിധിയുണ്ടായാല്‍ വിമതരില്‍ ചിലരെങ്കിലും അയോഗ്യരാക്കി വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ മുതിരുമെന്നാണ് സൂചന.
മുഖ്യമന്ത്രി, കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ എംഎല്‍എ മഹേഷിന് പാര്‍ട്ടി അധ്യക്ഷ മായാവതി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി പദം കോണ്‍ഗ്രസ്സിന് നല്‍കി വിമതരെ അനുനയിപ്പിക്കാന്‍ കുമാരസ്വാമി ശ്രമിക്കുന്നതായും സൂചനയുണ്ട്.