കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഹര്‍ഷ് വര്‍ദ്ധന്‍

ന്യൂഡല്‍ഹി ജൂലൈ 15: ഇന്ത്യന്‍ റെയിവേയുടെ പുതിയ സംരംഭത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ തിങ്കളാഴ്ച ഫ്ളാഗ് ഓഫ് ചെയ്തു. കാര്‍ഗില്‍ യുദ്ധത്തില്‍ സ്വന്തം ജീവിതം അര്‍പ്പിച്ചവരുടെ ഓര്‍മ്മയ്ക്കായി ട്രെയിന്‍ റാക്കുകളില്‍ വിനൈല്‍ കൊണ്ട് പൊതിഞ്ഞു. അനവധി ട്രെയിനുകളില്‍ ഇന്ത്യന്‍ റെയിവേ ഇത്തരത്തില്‍ വിനൈലുകള്‍ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. അതിലൊരെണ്ണമാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച ഡോ. വര്‍ദ്ധന്‍ ഫ്ളാഗ് ഓഫ് ചെയ്തത്.

ഈ അവസരത്തില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ റെയിവേ ചെയ്യുന്ന അസാധാരണമായ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും ചെയ്ത് മന്ത്രി. രണ്ട് ലക്ഷത്തിലധികം ജൈവശൗചാലയങ്ങള്‍ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞു. റെയിവേകള്‍ മാത്രമല്ല, മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്‍റെ എല്ലാ മേഖലയും പുരോഗതിയുടെ പാതയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സുരക്ഷാസൈനികര്‍ക്ക് മുമ്പില്‍ നമസ്ക്കരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ബിജെപി അംഗം മീനാക്ഷി ലേഖിയും അവസരത്തില്‍ ഉണ്ടായിരുന്നു. പരിപാടിക്ക് ശേഷം മീനാക്ഷി റെയിവേ ജോലിക്കാരെ കാണുകയും പ്രശ്നങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മീനാക്ഷി അവര്‍ക്ക് ഉറപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →