ന്യൂഡല്‍ഹി ജൂലൈ 13: കൊള്ളക്കാരനായ ഇക്റാര്‍ അഹമ്മദിനെ ശനിയാഴ്ച ഡല്‍ഹി പ്രത്യേക പോലീസ് പിടികൂടി. തിസ് ഹസാരി കോടതിക്കടുത്ത് വെച്ച് ഇന്ന് രാവിലെയാണ് അഹമ്മദിനെ പോലീസ് പിടികൂടിയത്. അഹമ്മദ് (36) ഡല്‍ഹിയിലെ ന്യൂ മസ്തഫാദ് നിവാസിയാണ്. തോക്കും കാട്രിഡ്ജും കുറ്റവാളിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു.
കുപ്രസിദ്ധമായ ‘നമസ്തേ സംഘ’ത്തിലെ അംഗമാണ് അഹമ്മദ്. അഹമ്മദിന്‍റെ പേരില്‍ നിരവധി കവര്‍ച്ചാകേസുകളുണ്ട്. 2017ല്‍ പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അഹമ്മദിനെ കുറ്റവാളിയായി സംശയിക്കുന്നു. നിരവധി മോഷണ കേസുകളിലും അഹമ്മദ് പ്രതിയാണ്.