വാരണാസി ജൂലൈ 6: ബിജെപി അംഗത്വവിതരണം ചരിത്രം സൃഷ്ടിക്കുമെന്നും ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാകുമെന്നും ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ. 6 കോടി ജനങ്ങളെ പാര്‍ട്ടിയിലേക്ക് അംഗമാക്കാനാണ് ശ്രമിക്കുന്നതെന്നും അത് 11 കോടിയായി ഉയരുമെന്നും നഡ്ഡ പറഞ്ഞു. മോദിക്ക് ശേഷം പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നഡ്ഡ. വാരണാസിയില്‍ അഞ്ച് ദമ്പതികള്‍ അവരവരുടെ കുട്ടികളുടെ പേരില്‍ ഒരോ തൈ നടുന്നുണ്ടെന്നും, അതുപോലെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഒരു മരം നടുവാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അംഗത്വ വിതരണം; ബിജെപി ചരിത്രം കുറിക്കുമെന്ന് നഡ്ഡ
