കര്‍ഷകര്‍ക്കായി ജൂലൈ 1 മുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

ലഖ്നൗ ജൂണ്‍ 29: ജൂലൈ 1 മുതല്‍ കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നിലവിലിറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും തീരുമാനമാണിതെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി സൂര്യ പ്രതാപ് ഷാഹി ശനിയാഴ്ച പറഞ്ഞു. ജൂലൈ 1 മുതല്‍ 31 വരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്‍റെ ആനുകൂല്ല്യം എല്ലാ അര്‍ഹരായ കര്‍ഷകര്‍ക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പ്, കൃഷി വകുപ്പ്, ബാങ്ക് തുടങ്ങിയവര്‍ ഒരുമിച്ച് ഇതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ കാര്‍ഡിലൂടെ കൃഷിക്കാര്‍ക്ക് കൃഷിക്കാവശ്യമുള്ളതൊക്കെ ലഭിക്കുമെന്നും 2022 ഓടെ അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചെറുകിട കര്‍ഷകരുടെ എണ്ണം 2.21 കോടി കൂടിയെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് അര്‍ഹമായ വരുമാനം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും ആ ലക്ഷ്യം നേടാനായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →